O. H. Rahman

സഭാകമ്പം, മാനസിക സമ്മര്‍ദ്ദം
എന്നിവ പരിഹരിക്കുന്നതിനായുള്ള
ശ്രീ. ഒ.എച്ച്.റഹ്മാന്‍റെ
മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

ഹബീബ് റഹ്മാന്‍, An Intro to the Motivational Speaker

സൗദി അറേബ്യ, യു.എ.ഇ, ഒമാന്‍, കുവൈത്ത്, ഖത്തര്‍, ബഹറിന്‍ തുടങ്ങിയ ജി.സി.സി രാജ്യങ്ങളിലെ മലയാളി സമൂഹത്തിന് വിദ്യാഭ്യാസ മേഖലയിലും ബിസിനസ് രംഗത്തും മാര്‍ഗ്ഗനിര്‍ദ്ദേശകനും സര്‍വ്വോപരി വിജയകരമായ പാതകള്‍ സൃഷ്ടിച്ചെടുത്ത സംരംഭകനും മാര്‍ക്കറ്റിംഗ്, സെയില്‍സ് മേഖലകളിലെ മാര്‍ഗ്ഗനിര്‍ദ്ദേശകനുമായി തിളങ്ങി നില്‍ക്കുന്ന വ്യക്തിത്വത്തിനുടമയാണ് ശ്രീ. ഒ.എച്ച്. റഹ്മാന്‍. കേരളത്തിനകത്ത് തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോട്ടും മലപ്പുറത്തും തൃശ്ശൂരുമടക്കം വിവിധ സ്ഥലങ്ങളില്‍ അദ്ദേഹം സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും ക്ലാസുകളും നിരന്തരം സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നുമുണ്ട്.

ഓരോ വ്യക്തികളിലും അന്തര്‍ലീനമായി കിടക്കുന്ന അവരവരുടെ യഥാര്‍ത്ഥ കഴിവുകളെ കണ്ടെത്താന്‍ പ്രചോദനവും പ്രോത്സാഹനവും നല്‍കുന്നു. അദ്ദേഹത്തിന്റെ ഊര്‍ജ്ജസ്വലവും ചലനാത്മകമായ സന്ദേശങ്ങളും, ഗവേഷണത്തിലൂടേയും അനുഭവങ്ങളിലൂടേയും സ്വായത്തമാക്കിയ നിഗമനങ്ങളും വിലയിരുത്തലുകളും, വ്യക്തികളേയും പ്രസ്ഥാനങ്ങളേയും അവരുടെ സര്‍വ്വോന്മുഖമായ വളര്‍ച്ചയ്ക്കും നേട്ടങ്ങള്‍ക്കും പ്രാപ്തരാക്കുന്നു. അദ്ദേഹത്തിന്റെ ഊര്‍ജ്ജസ്വലതയും പൊരുതാനുറച്ച മനോഭാവവും അന്തര്‍ലീനമായ ആശയഗാംഭീര്യവും പ്രചോദനപരവും നേതൃപാടവവും ജീവിതമൂല്യങ്ങളും അഭിനിവേശങ്ങളും കൂട്ടായ്മകളും കൈവരിക്കാനുള്ള നേട്ടങ്ങളും ഉള്‍പ്പടെയുള്ള വിഷയങ്ങളെ സംബന്ധിച്ചുള്ള തന്റെ കാഴ്ചപ്പാടുകളെ, ചിന്തകളെ, അനുഭവങ്ങളെ മറ്റുള്ളവര്‍ക്കു മുമ്പില്‍ അവതരിപ്പിക്കാനും അനുഭവിപ്പിക്കാനും സാധിക്കുന്നു എന്നത് നിസ്തര്‍ക്കമായ കാര്യമാണ്. പലരുടേയും ജീവിതത്തെ മാറ്റിമറിക്കാനും വിജയപാതയിലേക്ക് നയിക്കാനും സാധിച്ചിട്ടുണ്ട് എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം.

Personal mentoring

വ്യക്തിപരമായ
മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

സമൂഹത്തിലെ ഉന്നത ശ്രേണിയില്‍ നില്ക്കുന്നവര്‍ക്ക് വ്യക്തിപരമായ മാര്‍ഗ്ഗ നിര്ദ്ദേശങ്ങള്‍ നല്കുന്നതിനുള്ള പുതിയ സംരംഭങ്ങള്ക്ക് ശ്രീ. ഒ.എച്ച്.റഹ്മാന്‍ തുടക്കം കുറിച്ചിട്ടുണ്ട്. ഓരോരുത്തരിലുമുള്ള അഭിരുചികളെ പരമാവധി വികസിപ്പിക്കുന്നതിനും പ്രകടനത്തെ മെച്ചപ്പെടുത്തുന്നതിനും മനസ്സിലെ സങ്കല്‍പത്തെ പരമോന്നതിയിലെത്തിക്കുതിനും അവരാഗ്രഹിക്കുന്ന നിലവാരത്തിലേക്ക് ഉയര്ത്തുന്നതിനുമുള്ള വ്യക്തിപരമായ പരിശീലനം അനുയോജ്യമായ പ്രദേശത്ത് പോയി നല്‍കുന്നതിനും പരമാവധി നേരിട്ട് സംവദിക്കുന്നതിനുമുള്ള അവസരമാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. നാല് ദിവസം നീണ്ടുനില്ക്കുന്ന പരിശീലന പരിപാടിയും, യാത്രക്കും താമസത്തിനുമുള്ള പ്രാഥമിക ചെലവുകളും ഉള്‍പെടുന്നതാണ് പ്രസ്തുത പാക്കേജ്.

ഓരോരുത്തര്‍ക്കും അവരവരുടെ അഭിരുചികള്‍ വര്‍ദ്ധിപ്പിക്കന്നതിനും കഴിവുകള്‍ വികസിപ്പിക്കുന്നതിനും ആത്മവിശ്വാസം ഊട്ടിയുറപ്പിക്കുതിനും പുരോഗമനപരമായി ചിന്തിക്കുന്നതിനും ഒരു പ്രാപ്തനായ വഴികാട്ടി അത്യാവശ്യമാണ്. അവരവരുടെ കഴിവുകളെകുറിച്ചും പരാധീനതകളെ സംബന്ധിച്ചും മനസ്സിലാക്കിതരാന്‍ സാധിക്കുന്നതോടൊപ്പം നിങ്ങളുടെ കഴിവുകളെ വികസിപ്പിക്കുന്നതിനും പൂര്‍ണ്ണതയിലെത്തിക്കുന്നതിനും നേരായ മാര്‍ഗ്ഗം പ്രദാനം ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. സമയം ആര്‍ക്കു വേണ്ടിയും കാത്തുനില്‍ക്കാറില്ല. നമുക്ക് പിന്നിട്ട കാലത്തെ തിരികെ കൊണ്ടുവരാനുമാകില്ല. ജീവിതത്തിലെ ഓരോ നിമിഷവും നിര്‍ണ്ണായകമാണ്. ഓരോ തീരുമാനവും ജീവിതഗതിയെ സ്വാധീനിക്കുന്നു. ആയതിനാല്‍, ആശങ്കകള്‍ക്ക് വിടപറഞ്ഞ് ഭയത്തെ അതിജീവിച്ച് ജീവിത വിജയത്തിലേക്കുള്ള യാത്രയ്ക്ക് ഉത്തമമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കുള്ള അവസരം പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് അദ്ദേഹത്തിന്‍റെ സെക്രട്ടറിയുമായി ബന്ധപ്പെടുക @ 0091 75106 52984

പൊതുസംഭാഷണത്തിനുള്ള വ്യക്തിഗത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

നിങ്ങള്‍ ചിന്തിക്കുന്നതും അനുഭവിക്കുന്നതും പെരുമാറുന്നതും എങ്ങനെയെന്ന്‍ മനസ്സിലാക്കുന്നതിനും അത്തരം അഭിരുചികളെ മെച്ചപ്പെടുത്തുന്നതിനും പര്യാപ്തമാക്കുന്ന സാമൂഹികപരവും വൈകാരികപരവുമായ വികാസത്തിലേക്കുള്ള ഒരു യാത്രയാണ് ഈ വിഷയത്തിലൂടെ ഊന്നല്‍ നല്‍കുന്നത്. നിങ്ങളുടെ ചിന്തകളുടെ ഗുണപരതയാണ് വര്‍ത്തമാന കാലത്തേയും ഭാവിയിലേയും നിങ്ങളുടെ സന്തോഷത്തിനും വിജയത്തിനും മുഖ്യ ഘടകമാകുന്നത്.

നിങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന അത്ഭുതാവഹമായ കരുത്തും ഗുണപരതയും വിഭവങ്ങളും കണ്ടെത്തുന്നതിനും നിങ്ങളാഗ്രഹിക്കുന്നതിനും അതീതമായ ജീവിത യാഥാര്‍ത്ഥ്യങ്ങളെ ബോദ്ധ്യപ്പെടുത്തി മഹത്തരമായൊരു ജീവിതം സാദ്ധ്യമാക്കുന്നതിനായി നിങ്ങളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യമാണ് ഇതിലൂടെ സാദ്ധ്യമാക്കുന്നത്.

മാനസിക നിയന്ത്രണത്തിനുള്ള വ്യക്തിഗത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

നിങ്ങളുടെ മൂല്യങ്ങള്‍, മാനുഷികാവശ്യങ്ങള്‍, മുന്നോട്ടു നയിക്കുന്ന ചിന്തകള്‍, വിഷയാധിഷ്ഠിതമായ കാഴ്ചപ്പാടുകളും സമീപനങ്ങളും നിങ്ങളെ എങ്ങോട്ടു നയിക്കുന്നു എന്നിവയെ ആധാരമാക്കി നിങ്ങളെ തുറന്നുകാണിക്കുകയും സ്വയം വിലയിരുത്തലിന് പ്രേരിപ്പിക്കുകയുമാണ് ഇതുകൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്.

സ്വന്തം സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരല്ലാതെ നമ്മെ കേള്‍ക്കാനും ശ്രദ്ധിക്കാനും തയ്യാറാകുന്ന മൂന്നാമതൊരു വ്യക്തിയോട് സുരക്ഷിതത്വത്തോടെയും പരിചരണത്തിന് വിധേയമായും സംരക്ഷണത്തോടെയും തീര്ത്തും സ്വകാര്യമായ അന്തരീക്ഷത്തില്‍ നിങ്ങള്‍ക്ക് മനസ്സ് തുറന്ന്‍ സംവദിക്കാനുള്ള അവസരമാണ് ലഭ്യമാകുന്നത്. നിലവിലുള്ള ഈ കാലഘട്ടത്തിലും ഭാവിയിലും നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരുന്നതിനും ആയതിനുള്ള പ്രവര്ത്തനങ്ങള്‍ ക്രമീകരിക്കുന്നതിനും സഹായകരമായ ചോദ്യങ്ങളും അവയ്ക്കുള്ള ഉപാധികളും വിശ്വാസയോഗ്യമായ ഒരാളുടെ സഹകരണത്തോടെ കണ്ടെത്തുന്നതിന് സഹായകരമായ സേവനമാണ് ഈ കോഴ്‌സിലൂടെ ലഭ്യമാക്കുന്നത്.

Testimonial Videos