A secret story

രഹസ്യം

നമ്മൾ ആഗ്രഹിക്കുന്നതെല്ലാം നേടി തരാനുള്ള കഴിവ് നമ്മുടെ മനസ്സിനുണ്ട് എന്ന് നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷേ മനസ്സിന്റെ ഈ കഴിവുകൾ എങ്ങിനെ പുറത്തെടുക്കും? മനസ്സിനെ എങ്ങിനെ പരിശീലിപ്പിക്കും? നമ്മൾ ആഗ്രഹിക്കുന്നത് നേടിത്തരാൻ പ്രാപ്തമാക്കും? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് പലർക്കുമറിയാത്തത്. തുടർന്ന് വായിക്കൂ ആ രഹസ്യം നിങ്ങൾക്ക് മനസ്സിലാവും.

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം മനുഷ്യർ ആശയവിനിമയത്തിന് ഭാഷകൾ ഉപയോഗിക്കുന്നു എന്നുള്ളതാണ്. മനുഷ്യ മസ്തിഷ്‌കം വേഗതയിൽ വളരാൻ തുടങ്ങിയത് ഭാഷകൾ ഉപയോഗിക്കാൻ തുടങ്ങിയ അന്നുമുതലാണ്. മനുഷ്യന് എത്ര ശക്തമായ രീതിയിൽ ഭാഷകൾ ഉപയോഗിക്കാൻ കഴിയുന്നുവോ അത്രമാത്രം ശക്തമായ രീതിയിൽ അവനു സ്വപ്‌നങ്ങൾ കാണാനും അവ നടപ്പിൽ വരുത്താനും കഴിയും. നമ്മുടെ സ്വപ്നങ്ങൾ നടപ്പിൽവരുത്താൻ നമ്മുടെ മനസ്സിനെ സഹായിക്കുന്ന ഉപകരണമാണ് ഭാഷ. ഭാഷകളും അവ കൈകാര്യം ചെയ്യാനുള്ള നൈപുണ്യവുമാണ് നമ്മുടെ സ്വപ്നങ്ങൾ നടപ്പിൽവരുത്താൻ നമുക്ക് വേണ്ടത്. ഭാഷകളാണ് നമ്മുടെ വിജയപാത വെട്ടി തെളിയിക്കാനുള്ള ആയുധങ്ങൾ, അവയുടെ വിനിമയ ശേഷി അതാണ് നമുക്ക് വേണ്ട കഴിവ്. നൂറുകണക്കിന് അനുയായികൾ ഉള്ള ഒരു നേതാവിനും ജോലി തേടി അലയുന്ന ഒരു സാധാരണക്കാരനും വേണ്ടത് ഇതേ കഴിവാണ്.

നാം ഒരു സമൂഹജീവിയാണ്. നമ്മുടെ ആഗ്രഹങ്ങൾ നടപ്പിൽ വരുത്തണമെങ്കിൽ മറ്റുള്ളവരുടെ സഹായവും സഹകരണവും ആവശ്യമാണ്. നമ്മുടെ ആശയങ്ങൾ മറ്റുള്ളവരോട് വ്യക്തമായി അവതരിപ്പിക്കാൻ കഴിയുകയുകയും അതിലൂടെ അവരെ സ്വാധീനിക്കാൻ കഴിയുകയും ചെയ്താൽ മാത്രമേ അവരിലൂടെ നമ്മുടെ സ്വപ്നങ്ങൾ നമുക്ക് നടപ്പിൽ വരുത്താൻ കഴിയുകയുള്ളൂ.

ഈ ഇൻറർനെറ്റ് യുഗത്തിൽ ജീവിതത്തിൽ മുന്നേറാൻ ആഗ്രഹിക്കുന്ന ഓരോ മനുഷ്യനും ഭാഷകളും അവ കൈകാര്യം ചെയ്യാനുള്ള ശേഷിയും സ്വായത്തമാക്കിയിരിക്കണം. ഈ ഇൻറർനെറ്റ് യുഗത്തിൽ ഓരോ മനുഷ്യനും നേടിയെടുക്കേണ്ട ഭാഷകളും അവ ഉപയോഗിക്കാനുള്ള ശേഷിയും O. H. Rahman's അക്കാദമിക്ക് നിങ്ങൾക്ക് നേടിത്തരാൻ കഴിയും. ദൃഢനിശ്ചയമുള്ള ഓരോ വ്യക്തിക്കും അവർ ആഗ്രഹിക്കുന്ന ജോലി, അറിവ്, വീട്, കാറ്, സൗകര്യങ്ങൾ, അങ്ങിനെ നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നേടാനുള്ള കഴിവു ഉണ്ടാക്കിത്തരാൻ O. H. Rahman's Academyക്കു കഴിയും. O. H. Rahman's Academy യിൽ നിന്നു പഠിച്ചിറങ്ങിയ ആയിരക്കണക്കിന് വിദ്യാർഥികളും അവരുടെ വിജയങ്ങളും അതിന് ഉദാഹരണങ്ങളാണ്.

“Whatever the mind can conceive and believe, it can achieve.”..
(നമുക്ക് സ്വപ്നം കാണാൻ കഴിയുന്നുണ്ടെങ്കിൽന്നുണ്ടെങ്കിൽ അത് നേടാനും കഴിയും)

- Neppolian Hill

സ്വപ്നം കാണുന്നതെല്ലാം നേടിത്തരാനുള്ള ശേഷി നമ്മുടെ മനസ്സിനുണ്ട്. ഈ പ്രപഞ്ചം വളരെ നീതിയുള്ള ശക്തിയാണ്. നമുക്ക്‌ നേടാൻ കഴിയാത്ത ഒന്നും നമ്മുടെ മനസ്സിലേക്ക് വരില്ല. എല്ലാവരും എല്ലാ സ്വപ്നങ്ങളും കാണുന്നില്ല. എല്ലാവരുടെ സ്വപ്നങ്ങളും വ്യത്യസ്തമാണ്. നമ്മൾ ഈ ഭൂമിയിൽ നടപ്പിൽ വരുത്തേണ്ട കാര്യങ്ങൾ മാത്രമേ നമ്മൾ സ്വപ്നങ്ങളായി കാണുന്നുള്ളൂ. അതിനു വേണ്ടത് വിശ്വാസവും നിർത്താതെ മുന്നോട്ടുപോകാനുള്ള മനസ്സുമാണ്.

നമ്മൾ ആഗ്രഹിക്കുകയും നടപ്പിൽ വരുമെന്ന് വിശ്വസിക്കുകയും ചെയ്‌താൽ അവ നടപ്പിൽ വരുത്താൻ വേണ്ടി പ്രപഞ്ചം ഗൂഢാലോചന നടത്തും എന്ന് ഭഗവത്ഗീതയിൽ പറയുന്നുണ്ട്. നമുടെ ഉള്ളിലെ കഴിവ് വളർത്തിയാൽ നമ്മെ അത് വിജയിപ്പിക്കും ഉപയോഗിച്ചില്ലെങ്കിൽ അത് നമ്മുടെ നാശത്തിനും കാരണമാകും എന്ന് ബൈബിൾ പറയുന്നുണ്ട്. പ്രപഞ്ചശക്തികളെല്ലാം(മാലാഖമാർ) വണങ്ങിയ ദൈവത്തിൻറെ പ്രതിനിധിയാണ് മനുഷ്യൻ എന്ന് ഖുർആനിൽ പറയുന്നുണ്ട്. മനുഷ്യൻറെ 90% കഴിവുകളും ഇനിയും പുറത്തുവന്നിട്ടില്ല എന്നാണ് ജീൻ സയൻസും പറയുന്നുണ്ട്. എല്ലാ അർത്ഥത്തിലും നമ്മുടെ എല്ലാ ആഗ്രഹങ്ങളും നടപ്പിൽവരുത്താനുള്ള കഴിവുകൾ നമ്മളിൽ ഉറങ്ങി കിടക്കുകയാണ് എന്നാണ് നമുക്ക് ഇതിൽ നിന്നും മനസ്സിലാവുന്നത്. ആ കഴിവുകൾ നമുക്ക് പുറത്തു കൊണ്ടുവരാൻ കഴിയും. അവ നമ്മുടെ ഒരു തീരുമാനം കാത്തുനിൽക്കുകയാണ്.

നിങ്ങൾ ഓരോ ഭാഷകൾ പഠിക്കുമ്പോഴും നിങ്ങൾക്ക് ലഭിക്കുന്ന 10x Power എന്ന ഫ്രീ കോഴ്സ് നിങ്ങളുടെ ഈ കഴിവുകൾ പുറത്തേക്ക് കൊണ്ടുവരുന്നതിന് സഹായിക്കും. ഭാഷകൾ പഠിച്ചത് കൊണ്ട് മാത്രമായില്ല ഉപയോഗിക്കാനുള്ള ശേഷി കൂടി നേടിയെടുക്കേണ്ടതുണ്ട് എന്ന തിരിച്ചറിവിൽ നിന്നാണ് ഭാഷകളോടൊപ്പം നിങ്ങൾക്ക് പഠിക്കാൻ വേണ്ടി ഈ കോഴ്സ് സജ്ജമാക്കിയിട്ടുള്ളത്.

O. H. Rahman's Academy യിൽ നിന്ന് നാലു മാസങ്ങൾക്കുള്ളിൽ അവരവരുടെ വീട്ടിൽ ഇരുന്നുകൊണ്ട് നിങ്ങൾക്ക് നേടിയെടുക്കാവുന്ന ലോകത്തോട് സംവദിക്കാൻ നിങ്ങളെ സഹായിക്കുന്ന കഴിവുകൾ.

  1. ആത്മവിശ്വാസത്തോടുകൂടി ഇംഗ്ലീഷ് സംസാരിക്കാനുള്ള ശേഷി.
  2. ശക്തമായി അറബി സംസാരിക്കാനുള്ള ശേഷി.
  3. നന്നായി ഹിന്ദി സംസാരിക്കാനുള്ളസംസാരിക്കാനുള്ള ശേഷി.
  4. ഇംഗ്ലീഷുകാരെ പോലെ ഇംഗ്ലീഷിൽ പ്രസംഗിക്കാനുള്ള ശേഷി. Native English Public Speaking (NEPS).
  5. Be the Master of your Mind with 10x Power - മനസ്സിൻറെ അധിപൻ ആവുക (with the power of Psychology, NLP, Yoga, Meditation, Brain Science, etc.). ഈ കോഴ്സ് മേൽപ്പറഞ്ഞ ഓരോ കോഴ്സിനുമൊപ്പം ഫ്രീയായി ലഭിക്കുന്നു.
  6. Daily Motivation (ഇതു മേൽപ്പറഞ്ഞ കോഴ്സുകൾക്കൊപ്പം ഫ്രീ ആയി ലഭിക്കുന്നു)