The Power

ഒരു നല്ല ജോലി, അല്ലെങ്കിൽ ആഗ്രഹിക്കുന്നതൊക്കെ നേടിത്തരുന്ന ഒരു ബിസിനസ്, ഇതൊക്കെ എല്ലാവർക്കും സാധ്യമാണ്. എങ്ങിനെയാണെന്നല്ലേ? വഴികൾ നിങ്ങളുടെ കയ്യിൽ തന്നെയുണ്ട്

ഇന്ന് കാണുന്ന നേതാക്കളെല്ലാം ആശയവിനിമയത്തിന്റെ കരുത്തുകൊണ്ട് തൽസ്ഥാനങ്ങളിൽ എത്തിയവരാണ്. ഡിഗ്രിയോ മറ്റ് വിദ്യാഭ്യാസ യോഗ്യതകളോ ആയിരുന്നില്ല അവരുടെ വിജയത്തിൻറെ മാനദണ്ഡങ്ങൾ.

നമുക്കറിയാം, തൊഴിൽമേഖലയിൽ നമ്മുടെ ആശയങ്ങൾ വേണ്ടവിധം സംവദിക്കാൻ സഹായിക്കുന്ന ഒരു ഭാഷക്ക് മനുഷ്യന് എന്തൊക്കെ നേടാൻ കഴിയുമോ അതെല്ലാം നേടിത്തരാനുള്ള കഴിവുണ്ട്. വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്കും അവരുടെ കഴിവിനെ പരമാവധി ഉപയോഗപ്പെടുത്താൻ ആശയവിനിമയ ശേഷി അത്യന്താപേക്ഷിതമാണ്. വലിയ വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടായിട്ടും ആശയവിനിമയ ശേഷി ഇല്ല എന് കാരണത്താൽ എവിടെയും എത്താത്ത ഒരുപാട് പേരെയും നമുക്കറിയാം. ഇതിൽ നിന്നെല്ലാം നമുക്ക് മനസ്സിലാകുന്നത് ഭാഷകളാണ് അല്ലെങ്കിൽ ആശയവിനിമയത്തിനുള്ള നമ്മുടെ ശേഷിയാണ് (Communication Power) എല്ലാ വിജയങ്ങളുടെ പ്രധാന കാരണം എന്നാണ്. ഈ ശേഷിയോ ഏതാനും മാസങ്ങൾ കൊണ്ട് എല്ലാവർക്കും നേടിയെടുക്കാവുന്നതേയുള്ളൂ.