ഭാഷാപഠനം കൊണ്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ഗുണം

ഭാഷകൾ പഠിക്കുമ്പോൾ നമുക്കൊരു ബോണസ് ലഭിക്കുന്നുണ്ട്. ആ ബോണസ് നമ്മുടെ ലക്ഷ്യത്തെക്കാൾ മികച്ചതാണ്. നാം നമുക്ക് നൽകുന്ന ഏറ്റവും നല്ല സമ്മാനമായിരിക്കുമത്. നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട അവയവമായ മസ്തിഷ്കത്തിന് നമ്മൾ നൽകുന്ന വ്യായാമമാണത്.

നാം എന്ന് പറഞ്ഞാൽ നമ്മുടെ മസ്തിഷ്കമാണ്. മസ്തിഷ്കം നന്നായി പ്രവർത്തിച്ചാൽ നമ്മുക്ക് നന്നായി പ്രവർത്തിക്കാൻ കഴിയും. മസ്തിഷ്‌കം ശക്തമല്ലെങ്കിൽ പല രോഗങ്ങളും ശരീരത്തിൽ പ്രകടമാകും.

നമുക്കറിയാമല്ലോ നമ്മുടെ ശരീരത്തിൽ ഏത് അവയവവും ഉപയോഗിച്ചാൽ അത് ശക്തമാകും ഉപയോഗിക്കാതിരുന്നാൽ ദുർബലമാകും. ശരീരാവയവങ്ങൾ ശക്തമാകാൻ വേണ്ടി നമ്മൾ ജിമ്മിൽ പോകാറുണ്ട്. ശരീരാവയവങ്ങൾ അതിശക്തമായി ഉപയോഗിച്ച് അവ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണത്. അതേപോലെ തന്നെ നമ്മുടെ മസ്തിഷ്കം അത് ശക്തമായി ഉപയോഗപ്പെടുത്തുന്ന ഒരു വ്യായാമമാണ് ഭാഷാ പഠനം. ബ്രെയിൻ ജിം വിഭാഗത്തിൽ ഏറ്റവും ഫലവത്താണ് ഭാഷാപഠനം.

നമ്മുടെ ശരീരത്തിൽ പ്രായം കൂടുന്തോറും ശക്തി കൂടുന്ന ഏക അവയവം മസ്തിഷ്കമാണ്. ശരീരം ക്ഷീണിച്ചാലും മസ്തിഷ്ക ശക്തമാണെങ്കിൽ ഏത് പ്രായത്തിലും നമുക്ക് നമ്മുടെ മേധാവിത്വം നിലനിർത്താൻ പറ്റും എന്ന് മാത്രമല്ല അതി ശക്തമായ അവസ്ഥയിലെത്തിക്കാൻ കഴിയും. അതുകൊണ്ടാണ് ലോകത്തിലെ ശക്തരായ നേതാക്കളെല്ലാം 70 വയസ്സിനു മുകളിൽ പ്രായമുള്ളവരാകുന്നത്.

മസ്തിഷ്ക വ്യായാമം ജീവിതത്തിലുടനീളം തുടരാത്തതാണ് പലപ്പോഴും മറവി രോഗത്തിനും മറ്റ് ശാരീരിക രോഗങ്ങൾക്കും കാരണം. ആരോഗ്യമുള്ള മസ്തിഷ്കമുണ്ടെങ്കിൽ ആരോഗ്യമുള്ള ശരീരമുണ്ടാവും. നമ്മുടെ ജീവിതത്തിലെ ഏറ്റവും ഊർജസ്വലമായ കാലഘട്ടം നാം പഠിച്ചുകൊണ്ടിരുന്ന കാലഘട്ടമാണ്. പഠനകാലഘട്ടത്തിൽ നാം അറിയാതെ മസ്തിഷ്ക വ്യായാമം നടത്തുന്നുണ്ട് എന്നുള്ളതായിരുന്നു പ്രധാന കാരണങ്ങളിൽ ഒന്ന്. ഭാഷാ പഠനം നമ്മെ ആ ചെറുപ്പകാലത്തേക്ക് കൊണ്ടുപോകുംകൊണ്ടുപോകും. അത് നമുക്കൊരു പുനർജ്ജന്മം പോലെയായിരിക്കും.