സോഷ്യൽ മീഡിയകളിൽ സമയം ചെലവഴിക്കാൻ നമ്മളിൽ അധികപേർക്കും ഇഷ്ടമാണ്. അധികപേരും പലപല വാട്സപ്പ് ഗ്രൂപ്പുകളിലും അംഗങ്ങളാണ്. ആ ഗ്രൂപ്പുകൾ ഒരുപക്ഷേ രാഷ്ട്രീയരമോ, സാംസ്കാരികപരമോ, മതപരമോ, സൗഹൃദപരമോ, മാത്രമായ കാര്യങ്ങളായിരിക്കും ചർച്ച ചെയ്യുന്നത്. അവരെല്ലാവരും പുരോഗതിയെക്കുറിച്ച് ചിന്തിക്കുന്നവർ ആയിരിക്കണമെന്നില്ല. എന്നാലിവിടെ നിങ്ങളുടെ പഠനത്തിനുള്ള വാട്സപ്പ് ഗ്രൂപ്പിൽ ജീവിത പുരോഗതിക്കുവേണ്ടി സമയവും അധ്വാനവും പണവും ചെലവഴിച്ച് ജീവിത പുരോഗതിയെക്കുറിച്ച് ചിന്തിക്കുന്ന ഒരു കൂട്ടം ഊർജ്ജസ്വലരായ സുഹൃത്തുക്കളെയാണ് നിങ്ങൾക്ക് ലഭിക്കുക. ഇവരുമായുള്ള സൗഹൃദം നിങ്ങളുടെ ജീവിതം മാറ്റി മറിക്കും. നിങ്ങൾ പരസ്പരം കൈമാറുന്ന അറിവുകൾ നിങ്ങളുടെ കാഴ്ചപ്പാടുകൾക്ക് കരുത്തുപകരും. കൂടുതൽ ആവേശത്തോടെ നിങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്താൻ ഈ കൂട്ടായ്മ നിങ്ങളെ സഹായിക്കും.