ഇംഗ്ലീഷ് പബ്ലിക് സ്പീക്കിങ്

വിദ്യാർഥികൾക്ക് NEPS

വിദ്യാഭ്യാസ യോഗ്യത കളോടൊപ്പം അതു പ്രകടിപ്പിക്കാനുള്ള കഴിവും പരിചയവും ആവശ്യമാണ് എന്ന് നമുക്കറിയാം.

ബിരുദങ്ങൾ ഇന്ന് വസ്ത്രങ്ങൾ പോലെയാണ്. ഏതാണ്ട് എല്ലാവർക്കും ബിരുദങ്ങൾ ഉണ്ട്, അല്ലെങ്കിൽ അവ നേടിയെടുക്കാൻ കഴിയും. പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ പരീക്ഷയെഴുതുന്ന ഏതാണ്ടെല്ലാവരും പാസ്സാവാറുണ്ട്. പക്ഷേ ഇന്റർവ്യൂകളിലോ ജോലിയിലോ അല്ലെങ്കിൽ മറ്റു സംരംഭങ്ങളിലൂടെയോ നല്ല പ്രകടനം നടത്താൻ കഴിയാതെ അദ്ദാളിച്ചു നിൽക്കുന്ന യുവതലമുറയെയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. പഠനത്തോടൊപ്പം യഥാർത്ഥ ലോകവുമായുള്ള പരിചയക്കുറവാണ് ഇതിനു കാരണം. ഒരുവേള മറ്റുള്ളവരോട് ശക്തമായി ഇടപെടാനും ആശയങ്ങൾ സംവദിക്കാനുമുള്ള കഴിവാണ് ഓരോ മനുഷ്യന്റെയും കരുത്ത്, എല്ലാ വിജങ്ങളുടെയും കാരണം. അതിനുള്ള കഴിവാണ് നാം ആദ്യം ഉണ്ടാക്കിയെടുക്കേണ്ടത്. നമ്മുടെ മക്കളെയോ സഹോദരങ്ങളെയോ തന്റെടത്തോടെ ജീവിക്കാനുള്ള പ്രാപ്‌തി ഉണ്ടാക്കികൊടുക്കേണ്ടതിന്റെ പ്രാധാന്യം നമുക്കറിയാം. അവർക്ക് ജീവിതത്തിൽ നിങ്ങൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും നല്ല സമ്മാനമാണ്അത്. NEPS with PPC എന്ന ട്രെയിനിങ് പ്രോഗ്രാം അതിനു അവരെ പ്രാപ്‌തമാക്കും. തന്റെടത്തോടെ ജീവിക്കാൻ കഴിയുന്ന വ്യക്തിത്വങ്ങളാക്കി മാറുന്നതിന് നിങ്ങൾക്ക് അവരെ സഹായിക്കാൻ കഴിഞ്ഞാൽ അവർ ജീവിതത്തിലുടനീളം നിങ്ങളെ നന്ദിയോടെ ഓർക്കും.