ഇംഗ്ലീഷ് ഭാഷ സംസാരിക്കാനറിയാതെ ഒരു നല്ല ജോലി കിട്ടാനോ ഉള്ള ജോലിയിൽ സ്ഥാനക്കയറ്റം കിട്ടാനോ ബുദ്ധിമുട്ടാണ്. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഒരു ബിസിനസ് ചെയ്യാൻ കഴിയണമെങ്കിൽ ഇംഗ്ലീഷ് സംസാരിക്കാൻ അറിഞ്ഞേ പറ്റൂ.. ഇംഗ്ലീഷ് അറിയാത്തതു കൊണ്ട് ഇരുട്ടിൽ തപ്പുമെന്ന, സമൂഹത്തിന്റെ ഇടയിൽ നാണം കെടുന്ന സാഹചര്യങ്ങൾ ഇംഗ്ലീഷ് സംസാരിക്കാനറിയാത്തവരുടെ ജീവിതത്തിൽ നിത്യസംഭവമാണ്.
ലോകത്തിന്റെ ഭാഷയാണ് ഇംഗ്ലീഷ്. ഈ ഇന്റർനെറ്റ് യുഗത്തിൽ ഇംഗ്ലീഷിലുള്ള പരിജ്ഞാനം അത്യാവശ്യമാണ്. ഈ ഭാഷയിൽ പ്രാവീണ്യക്കുറവുള്ളവർ അവരുടെ തൊഴിൽ മേഖലയിലും സാമൂഹിക ജീവിതത്തിലും മുടന്തിയാണ് നീങ്ങുന്നത്. ഈ ഭാഷ്യലിലുള്ള ശേഷിക്കുറവ് നമ്മുടെ പുരോഗതിയെ തടസ്സപ്പെടുത്തും. ഏതു മാർഗ്ഗതത്തിലും എത്രയും നേരത്തെ ഈ കഴിവ് നേടിയെടുക്കുന്നതിലുള്ള പ്രയത്നത്തിലാണ് പുരോഗതി ആഗ്രഹിക്കുന്ന മലയാളികൾ.
ഇംഗ്ലീഷ് പഠിച്ചത്കൊണ്ട് മാത്രമായില്ല അത് ഉപയോഗിക്കാനുമുള്ള കഴിവും നേടിയെടുക്കണം എന്ന് നാം മനസ്സിലാക്കിയിട്ടുള്ളതാണ്. ഇതിനു യോജിച്ച 100% അനുയോജ്യമായ ഇടമാണ് O. H. Rahman’s Academy.
നമ്മുക്ക് ഏറ്റവും വിലപ്പെട്ടതാണ് നഷ്ടപ്പെട്ടാൽ ഒരിക്കലും തിരിച്ചു കിട്ടാത്ത സമയവും, ആത്മവിശ്വാസവും. ഇനിയൊരു തീരുമാനമെടുക്കുമ്പോൾ യുക്തമായതു തന്നെയായിരിക്കണമെന്നു വിശ്വസിക്കുന്നവർക്കുള്ള ഇടമാണ് O. H. Rahman’s Academy.