നമ്മുടെ കഴിവുകൾ എങ്ങനെ പതി മടങ്ങു വർദ്ധിപ്പിക്കാം എന്നുള്ള അന്വേഷണമാണ് 10x Power.
ഇത് സാധ്യമാണോ എന്ന് മനസ്സിലാക്കാൻ നമുക്ക് ഒബാമയെ ഉദാഹരിക്കാം. ഒരു കുടിലിനു മുന്നിൽ നിൽക്കുന്ന അദ്ദേഹത്തിന്റെ ചിത്രം നമ്മൾ കണ്ടിട്ടുള്ളതാണ്. അതുപോലെത്തന്നെ അമേരിക്കൻ പ്രസിഡണ്ട് ആയിട്ടുള്ള ചിത്രവും നമ്മൾ കണ്ടിട്ടുണ്ട്. ഇവ തമ്മിലുള്ള വ്യത്യാസം എത്ര ഇരട്ടിയാണ് എന്ന് ചിന്തിച്ചാൽ ആയിരക്കണക്കിന് എന്ന് നമ്മൾ പറയേണ്ടിവരും. അപ്പോൾ നമ്മൾ ഇന്ന് എന്താണ് എന്നുള്ളത് ഭാവിയിൽ നമ്മൾ എന്താവും എന്നുള്ളതിന് ഒരു സൂചനയും നൽകുന്നില്ല. മുമ്പുള്ള വ്യക്തിത്വത്തിൽ നിന്നും തനിക്കു നൂറിരട്ടി വികാസം പ്രാപിച്ചിട്ടുണ്ട് എന്നാണ് ഓ എച് റഹ്മാൻ സ്വയം വിലയിരുത്തിയിട്ടുള്ളത്.
അതായത് നാലാളുടെ മുന്നിൽ നിന്ന് സംസാരിക്കാൻ പ്രയാസപ്പെട്ടിരുന്ന ഓ എച് റഹ്മാൻ പിന്നീട് എങ്ങിനെ ആയിരങ്ങളോട് സംസാരിക്കാനുള്ള ശേഷി നേടി?
പഠനത്തിൽ പിന്നോക്കം ആയിരുന്നു ഡിഗ്രി പോലും രണ്ടുപ്രാവശ്യം എഴുതി പരാജയപ്പെട്ട ഓ എച് റഹ്മാൻ ഇപ്പോൾ പി എച്ച് ഡി ചെയ്തുകൊണ്ടിരിക്കുന്നു, ഇത് എങ്ങിനെ സാധ്യമായി?
ഒരു പാരഗ്രാഫ് പോലും വായിക്കാൻ പ്രയാസപ്പെട്ടിരുന്ന O. H. Rahman ഇന്ന് ഒരു ദിവസം രണ്ടു പുസ്തകങ്ങൾ വരെ (ഇംഗ്ലീഷോ മലയാളമോ) വായിക്കാനുള്ള ശേഷി നേടി എങ്ങനെ?
ആദ്യകാലഘട്ടങ്ങളിൽ O. H. Rahman സാമ്പത്തികമായി മെച്ചപ്പെടാൻ സ്വീകരിച്ച മാർഗങ്ങൾ എല്ലാം പരാജയങ്ങളായിരുന്നു. ഇന്നിപ്പോൾ ആഗ്രഹിക്കുന്നതെല്ലാം നേടിയെടുക്കാനാകുമെന്ന ആത്മവിശ്വാസവും അതിനനുസൃതമായ വിജയങ്ങളുമായി മുന്നോട്ടു പോകുന്നു, ഇതെങ്ങനെ സാധ്യമായി?
ഇതിന് O. H. Rahmanനെ സഹായിച്ച വഴികൾ ഏതൊക്കെയാണ് എന്ന് വൈശദീകരിക്കുന്ന ഒരു പ്രോഗ്രാം ആണ് 10x Power. ഇതിനായി അദ്ദേഹം ആയിരക്കണക്കിന് പുസ്തകങ്ങൾ വിശകലനം ചെയ്തിട്ടുണ്ട്. അതിൽ Psychology, NLP, yoga, meditation, brain sciences, etc ഇവയടക്കം മനുഷ്യകുലത്തിനു വളർച്ചയെ സഹായിച്ച ഒട്ടുമിക്ക കാര്യങ്ങളുമുണ്ട്. ഇവയെക്കുറിച്ച് വിശദീകരിക്കുന്ന നൂറിലധികം വീഡിയോകളും അതിന് അനുബന്ധ പരിശീലനങ്ങളും അടങ്ങിയ ഒരു ഫേസ്ബുക്ക് ഗ്രൂപ്പാണ് 10x Power. ഈ ഫേസ്ബുക്ക് ഗ്രൂപ്പിലേക്ക് ഉള്ള ഉള്ള ആജീവനാന്ത പ്രവേശനം ആണ് നിങ്ങൾക്ക് ഓരോ കോഴ്സിനോപ്പം ഫ്രീയായി ലഭിക്കുന്നത്. ഈ ഫേസ്ബുക്ക് ഗ്രൂപ്പിൽ ഫേസ്ബുക്ക് ലൈവിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ആശയങ്ങൾ live ആയി പങ്കു വയ്ക്കാം. ഇടയ്ക്കിടെ ഉണ്ടാകുന്ന Zoom മീറ്റിംഗിൽ O. H. Rahman കൂടെ പങ്കെടുക്കാം ചർച്ച ചെയ്യാം.