050 6989487 (UAE)

ധ്യാനം

ധ്യാനം

ധ്യാനം (Meditation) ഭക്ഷണം പോലത്തന്നെ നമുക്ക് പ്രാധാന്യമുള്ളതാണ്.


ധ്യാനം മാനസികാരോഗ്യം വീണ്ടെടുത്തു ആനന്ദപൂർണമായി ജീവിക്കാനുള്ളതാണ്. ശാന്തമായ മനസ്സ് നമുക്കാവശ്യമാണ്. ധ്യാനം മനസ്സിനെ ശാന്തമാക്കുന്നു, ഊർജ്ജം സംരക്ഷിക്കുന്നു.

നമുക്കേറ്റവും കൂടുതൽ ഊർജ്ജം വേണ്ടത് ചിന്തകൾക്കാണ്.  നിർഭാഗ്യവശാൽ നമ്മുടെ ചിന്തകൾ അധികവും അനാവശ്യമാണ്. അനാവശ്യ ചിന്തകളിലൂടെ നമ്മുടെ ഊർജ്ജം നഷ്ടപ്പെടുകയാണ്, ശരീരം ക്ഷീണിക്കുകയാണ്, തളരുകയാണ്. ഇനി ആവശ്യചിന്തകളാണങ്കിൽ തന്നെയും മനസ്സിനിടക്കിടെ വിശ്രമം ആവശ്യമാണ്. കുറെ ഉറങ്ങി എന്നുള്ളത് കൊണ്ട് വിശ്രമം ലഭിക്കണമെന്നില്ല.  ഉറങ്ങുംമ്പോഴായാലും ഉണർന്നിരിക്കുമ്പോഴായാലും ശാന്തമായ മനസ്സുള്ളവനെ ശെരിയായ വിശ്രമം ലഭിക്കുകയുള്ളൂ. ധ്യാനം മനസ്സിന് ശാന്തത നൽകി, ഊർജ്ജം സംരക്ഷി ക്കുന്നു. ധ്യാനം നമുക്ക് ഭക്ഷണം കഴിക്കുന്നത് പോലത്തന്നെ പ്രധാനമാണ്.  ഭക്ഷണമില്ലെങ്കിൽ ശരീരം തളരുന്നതുപോലെ, ധ്യാനമില്ലെങ്കിൽ മനസ്സ് തളരും.
 
ധ്യാനം പലരീതിയിലുണ്ട്.  ധ്യാനം മനസ്സിനെ ശൂന്യമാക്കി നിർത്തലാവാം,  അല്ലെങ്കിൽ ചിലവാക്കുകൾ മാത്രം ഉരുവിട്ട് മനസ്സിന്റെ പ്രവർത്തനം കുറക്കലാവാം.  ഇത് ഇരുന്നോ,  മലർന്നു കിടന്നോ, നടന്നോ ചെയ്യാം. ധ്യാനിക്കുമ്പോൾ കണ്ണടച്ചിരിക്കുകയോ, തുറന്നിരിക്കുകയോ ചെയ്യാം. ഇവയുടെ യെല്ലാം ലക്ഷ്യം, മനസ്സിന് വിശ്രമം നല്കി,  ഊർജ്ജം സംരക്ഷിച്ചു,  മാനസികാരോഗ്യം വീണ്ടെടുത്തു ജീവിതം ആരോഗ്യപ്രദമാക്കുക, ആനന്ദപ്രദമാക്കുക എന്നുള്ളതാണ്.

മനസ്സിനെ ശൂന്യമാക്കുക എന്നതത്ര എളുപ്പമുള്ള കാര്യമല്ല.  ഇതിന്  പരിചയം ആവശ്യമാണ്.  ഒന്നോ രണ്ടോ ദിവസം കൊണ്ട് ഇത് സ്വായത്തമാക്കുക എന്നത് പ്രയാസമാണ്.  ചിലപ്പോൾ മാസ്സങ്ങളെടുക്കാം.  പക്ഷെ എത്ര  ദുർബ്ബലമായ രീതിയിൽ ആരംഭിച്ചാലും നമ്മുടെ ശരീരത്തിന് അതിന്റെ ഗുണം കിട്ടിത്തുടങ്ങും,  ഊർജ്ജം ലഭിച്ചു തുടങ്ങും.  ദുർബ്ബലമായ രീതിയിലാണെങ്കിലും ആരംഭിക്കുക.

നമ്മുടെ മനസ്സിന്റെ സ്വഭാവം വച്ചു, നാമതിനെ ശൂന്യമാക്കാൻ ശ്രമിക്കുമ്പോഴാവും ചിന്തകൾ കൂടുതൽ തള്ളിക്കേറുന്നത്.  ഇതു സ്വാഭാവികം മാത്രം.  എന്നിട്ടും ചിന്തകൾ വരുന്നെങ്കിൽ വന്നോട്ടെ. ചിന്തിച്ചതിന്റെ ബാക്കി ചിന്തിക്കതിരുന്നാൽ മതി അല്ലെങ്കിൽ അവയ്ക്ക് പ്രാധാന്യം നൽകാതിരുന്നാൽ മതി.  പരിചയത്തിലൂടെ, സാവധാനം മനസ്സിനെ കുറേയൊക്കെ ശൂന്യമാക്കാൻ നമുക്ക് കഴിയും.  പരിപൂർണമായി ശൂന്യമാക്കുക എന്നതു പ്രയാസ്സമായതിനാൽ, മതപരമോ അല്ലാത്തതോ ആയ മന്ത്രങ്ങൾ(ദിക്ർ) ഉരുവിടുകയോ കൂടാതെ ഏതെങ്കിലും ഒരുവസ്തുവിൽ മാത്രം നോക്കിനില്ക്കുകയോ ചെയ്യാം. നമ്മുടെ ശ്വാസോച്ച്വാസം മാത്രം ശ്രദ്ധിച്ചിരിക്കുന്ന രീതിയും ഉപയോഗപ്രദമാണ്.
 
ധ്യാനത്തിന് മുമ്പ് മുഖത്തു വെള്ളം ഒഴിച്ചു ശരീരത്തിനു ഉണർവ്വേകുക. നിവർന്നിരിക്കുകയോ,  നിവർന്നു മലർന്നു കിടക്കുകയോ,  പാദങ്ങൽ മാത്രം നോക്കി നടക്കുകയോ ആവാം.  അഞ്ചോ, പത്തോ മിനിട്ടുകളോ മണിക്കൂറുകളോ ധ്യാനിക്കാം.  ഒരു ദിവസം നാലോ അഞ്ചോ പ്രാവശ്യമോ അതിൽക്കൂടുതലോ ധ്യാനിക്കാം.
 
ജീവിതത്തിൽ നേട്ടങ്ങൾ കൊയ്തു എന്ന് നാം മനസ്സിലാക്കിയിട്ടുള്ള പലരും (സിനിമ നടൻമാർ, രാഷ്ട്രീയക്കാർ, സമ്പന്നർ) ധ്യാനത്തിന്റെ പ്രാധാന്യം മനസ്സിലക്കിയിട്ടുള്ളവരാന്.  യോഗയും, ധ്യാനവും (meditaion) ഇവരിൽ പലരുടെയും ജീവിതത്തിന്റെ ഭാഗമാണ് എന്ന് ഇവരുടെ ജീവിതം നിരീക്ഷിച്ചാൽ മനസ്സിലാവും.

എല്ലാ മതങ്ങളും ധ്യാനിക്കാൻ പഠിപ്പിക്കുന്നുണ്ട്.  ഇസ്ലാമിൽ  അഞ്ചു നേരമുള്ള നമസ്കാരം അടിസ്ഥാനപരമായ ധ്യാനത്തിന്റെയും യോഗയുടെയും യോജിച്ച രൂപമാണ്.  നിർഭാഗ്യവശാൽ പലർക്കും നമസ്കാരത്തിന്റെയും മറ്റു പ്രാർത്ഥനകളുടെയും ധ്യന്യാത്മക ഗുണം ലഭിക്കുന്നില്ല.. പലരും കടമ ചെയ്യുംമ്പോലെയാണ് അവ നിർവ്വഹിക്കുന്നത്.  മനസ്സാന്നിധ്യത്തോടെ കൈയും, മുഖവും കഴുകി (വുളുവെടുത്തു) ശാന്തവും, എകാഗ്രവുമായ മനസ്സോടെ പ്രാർത്ഥിച്ചാലേ ധ്യാനത്തിന്റെ ഫലം ലഭിക്കൂ. കൃത്യമായ ഇടവെട്ടുള്ള ധ്യാനം കുറഞ്ഞ സമയം കൊണ്ട് കൂടുതൽ നേട്ടങ്ങൾ കൊയ്യാൻ നമ്മെ സഹായിക്കും. അതായത് ബുദ്ധിയുള്ള  മരം വെട്ടുകാരാൻ ഇടയ്ക്കു വിശ്രമമെടുത്തു മഴു മൂർച്ച കൂട്ടി ഉപാദനക്ഷമത വർദ്ധിപ്പിക്കുന്നതുപോലെ, കൃത്യമായ ഇടവെട്ടുള്ള ഒരോ പ്രാർത്ഥനയും നമ്മുടെ ബാറ്ററി ചാർജ്ജ് ചെയ്തു നമ്മുടെ പ്രവർത്തന ക്ഷമത കൂട്ടും. എല്ലാ മതങ്ങളിലും ഇത്തരം പ്രാർഥനാ രീതികളുണ്ട്. പ്രാർത്ഥന നമ്മുടെ ആരോഗ്യത്തിനു വേണ്ടി ദൈവം നിശ്ചയിച്ചിട്ടുള്ളതാണ്.  ഉണരുക, ദൈവം നമ്മുടെ ആരോഗ്യത്തിനു വേണ്ടി നിശ്ചയിച്ചിട്ടുള്ള രീതികളുടെ പ്രാധാന്യം മനസ്സിലാകുക, ഉപയോഗപ്പെടുത്തുക.  ആരോഗ്യത്തോടെ, ആനന്ദത്തോടെ ജീവിക്കുക.
 
O. H. Rahman
ohrahman.com
 


   shaji cheeran simon says:
സര്‍, നിങ്ങളുടെ ഒരു യൂടുബ് വീഡിയോയില്‍ മനുഷ്യന്റെ ഉപഭോധ മനസിനെ കുറിച്ച് പറഞ്ഞു.ഇത് വരള്രെ എന്നെ ചിന്തിപിച്ചു... ഉപഭോധ മനസിന്റെ മറ്റു കുറെ കാര്യങ്ങള്‍ അറിയാന്‍ താല്പര്യം ഉണ്ട് ..അതിന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.. ഷാജി ചീരന്‍ സൈമണ്‍ ദുബായ്. 0552415056

CATEGORIES

 • Business
 • About my Business (0)
 • Business Growth (1)
 • Marketing (4)
 • Online tools & tips (1)
 • Web Design (1)
 • Life
 • Improve Mental Strength (6)
 • Life (23)
 • Personality Development (23)
 • Social
 • Dambathyam (25)
 • Parenting (27)
 • Social (58)
 • Training Videos
 • Law of Attraction (35)
 • >

  Recent Posts

   

  Archives

   

  Recent Comments

   

  Twitter